Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Investigated

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത അ​ന്വേ​ഷി​ക്കും: മ​ന്ത്രി പി.കെ. ബഷീർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ​​​പാ​​​ത-66 നി​​​ർ​​​മാ​​​ണ​​​ത്തി​​​ലെ അ​​​ശാ​​​സ്ത്രീ​​​യ​​​ത അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ന്നും ഇ​​​വ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ടു​​​ത്തു​​​മെ​​​ന്നും മ​​​ന്ത്രി പി.​​​കെ ബ​​​ഷീ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

നി​​​ർ​​​മാ​​​ണം, ആ​​​സൂ​​​ത്ര​​​ണം, രൂ​​​പ​​​രേ​​​ഖ, പ​​​രി​​​പാ​​​ല​​​നം എ​​​ന്നി​​​വ​​​യെ​​​ല്ലാം ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യാ​​​ണ്. എ​​​ലി​​​വേ​​​റ്റ​​​ഡ് പാ​​​ത​​​യ്ക്ക് വ​​​ലി​​​യ ചെ​​​ല​​​വു​​​ണ്ടാ​​​കു​​​മെ​​​ന്നും രൂ​​​പ​​​രേ​​​ഖ മാ​​​റ്റേ​​​ണ്ടി വ​​​രു​​​മെ​​​ന്നു​​​മാ​​​ണ് അ​​​വ​​​രു​​​ടെ നി​​​ല​​​പാ​​​ടെ​​​ന്നും ജി.​​​സു​​​ധാ​​​ക​​​ര​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

National

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ മൂ​ന്ന് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചു; പാ​ർ​ട്ടി ഫ​ണ്ടു​ക​ളു​ടെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷിക്ക​ണം

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ മൂ​ന്ന് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചു. പാ​ർ​ട്ടി ഫ​ണ്ടു​ക​ളു​ടെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന വി​മ​ത എം​എ​ൽ​എ​മാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണി​ത്. സ്വ​കാ​ര്യ ബാ​ങ്കി​ലെ ഈ ​മൂ​ന്ന് അ​ക്കൗ​ണ്ടു​ക​ളി​ലാ​യി 440 കോ​ടി രൂ​പ​യു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​തോ​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കാ​നോ മ​റ്റ് ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നോ പാ​ർ​ട്ടി​ക്ക് ക​ഴി​യി​ല്ല. എ​ന്നാ​ൽ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തി​ന് ത​ട​സ​മു​ണ്ടാ​വി​ല്ല.

നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ൽ ക​ടു​ത്ത അ​ധി​കാ​ര ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. മു​ൻ മ​ന്ത്രി അ​രൂ​പ് ബി​ശ്വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗ​വും പ്ര​തി​പ​ക്ഷ നേ​താ​വ് ഋ​ത​ബ്ര​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗ​വും ത​മ്മി​ലാ​ണ് പാ​ർ​ട്ടി ഫ​ണ്ടി​ന്‍റെ​യും സം​ഘ​ട​ന​യു​ടെ​യും നി​യ​ന്ത്ര​ണ​ത്തി​നാ​യി പോ​രാ​ടു​ന്ന​ത്.

ഋ​ത​ബ്ര​ത ബാ​ന​ർ​ജി​യെ അ​നു​കൂ​ലി​ക്കു​ന്ന 10 എം​എ​ൽ​എ​മാ​ർ ബി​ധാ​ന​ഗ​ർ പോ​ലീ​സ് ക​മ്മീ​ഷ​ണ​റേ​റ്റി​ന് കീ​ഴി​ലു​ള്ള സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച​ത്. ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന ഇ​ത്ര​യും വ​ലി​യ തു​ക​യു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലെ​ന്നാ​ണ് വി​മ​ത​രു​ടെ പ​രാ​തി. സ്വാ​ധീ​നം ദു​രു​പ​യോ​ഗം ചെ​യ്തും അ​ഴി​മ​തി​യി​ലൂ​ടെ​യും ത​ട്ടി​പ്പു​ക​ളി​ലൂ​ടെ​യും സ​മാ​ഹ​രി​ച്ച പ​ണ​മാ​ണോ ഇ​തെ​ന്നും പൊ​തു​പ​ണം വ​ക​മാ​റ്റി​യ​താ​ണോ എ​ന്നും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഇ​വ​ർ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​തേ​സ​മ​യം, അ​രൂ​പ് ബി​ശ്വാ​സി​ന് ഇ​പ്പോ​ൾ പാ​ർ​ട്ടി ട്ര​ഷ​റ​ർ സ്ഥാ​ന​മി​ല്ലെ​ന്നും പാ​ർ​ട്ടി കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും മ​മ​താ ബാ​ന​ർ​ജി പ​ക്ഷ​ത്തെ എം​എ​ൽ​എ​യാ​യ കു​നാ​ൽ ഘോ​ഷ് പ്ര​തി​ക​രി​ച്ചു. ജൂ​ൺ അ​ഞ്ചി​ന് ന​ട​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സു​ഭാ​ശി​ഷ് ച​ക്ര​വ​ർ​ത്തി​യെ പു​തി​യ ട്ര​ഷ​റ​റാ​യി ഐ​ക​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്ത​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം സ​ന്തോ​ഷ്കു​മാ​റി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം പി.​ഡി. സ​ന്തോ​ഷ്കു​മാ​റി​ന്‍റെ പ​ങ്കും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ക​ത്തു ന​ൽ​കി. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന പി.​എ​സ്. പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദേ​വ​സ്വം ബോ​ർ​ഡി​ലും സ​ന്തോ​ഷ്കു​മാ​ർ അം​ഗ​മാ​യി​രു​ന്നു.

ശ​ബ​രി​മ​ല ദ്വാ​ര​ക​പാ​ല​ക ശി​ൽ​പം വീ​ണ്ടും സ്വ​ർ​ണം പൂ​ശു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത ദേ​വ​സ്വം ബോ​ർ​ഡ് യോ​ഗ​ത്തി​ൽ സ​ന്തോ​ഷ്കു​മാ​റും പ​ങ്കെ​ടു​ത്തി​രു​ന്നു. ശ​ബ​രി​മ​ല ക​ട്ടി​ള​പ്പാ​ളി സ്വ​ർ​ണം പൂ​ശു​ന്ന​തു​മാ​യ ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ത്തി​ൽ പി.​എ​സ്. പ്ര​ശാ​ന്തി​ന്‍റെ പ​ങ്ക് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ഇ​ക്കാ​ര്യ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​മാ​യി​രു​ന്ന സ​ന്തോ​ഷി​ന്‍റെ പ​ങ്കും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​വ്, ദേ​വ​സ്വം മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ന്തോ​ഷ്കു​മാ​റി​ന്‍റെ പ​ങ്കും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ദേ​വ​സ്വം മ​ന്ത്രി, എ​സ്ഐ​ടി ത​ല​വ​ൻ എ​ഡി​ജി​പി എ​ച്ച്. വെ​ങ്കി​ടേ​ഷി​നു ക​ത്തു ന​ൽ​കി​യ​ത്.

Kerala

സി​ബി​എ​സ്ഇ: പി​ഴ​വ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി

കൊ​​​ല്ലം: സി​​​ബി​​​എ​​​സ്ഇ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ​​​ത്തി​​​ലെ ഗു​​​രു​​​ത​​​ര​​​മാ​​​യ പി​​​ഴ​​​വ് സം​​​ബ​​​ന്ധി​​​ച്ച് സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മ​​​ന്ത്രി​​​യോ​​​ടും കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ടും എ​​​ന്‍.​​​കെ പ്രേ​​​മ​​​ച​​​ന്ദ്ര​​​ന്‍ എം​​​പി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വ്യ​​​ക്ത​​​മാ​​​യി വാ​​​യി​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത ഉ​​​ത്ത​​​രക്ക​​​ട​​​ലാ​​​സു​​​ക​​​ള്‍ മൂ​​​ല്യ​​​നി​​​ര്‍​ണ​​​യം ചെ​​​യ്തു​​​വെ​​​ന്ന വാ​​​ദം യു​​​ക്തി​​​സ​​​ഹ​​​മ​​​ല്ല. ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ ഭാ​​​വി​​​യെ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് പ​​​രീ​​​ക്ഷ ഉ​​​ത്ത​​​രക്കട​​​ലാ​​​സു​​​ക​​​ളു​​​ടെ മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ​​​ത്തി​​​ലെ വീ​​​ഴ്ച നി​​​സ​​​ര​​​വ​​​ത്‍​ക​​​രി​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ സ​​​മീ​​​പ​​​നം പ്ര​​​തി​​​ഷേ​​​ധാ​​​ര്‍​ഹ​​​മാ​​​ണ്. പു​​​ന​​​ര്‍​നി​​​ര്‍​ണ​​​യ​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്കാ​​​ന്‍ കൊ​​​ണ്ടു​​​വ​​​ന്ന ഓ​​​ണ്‍ സ്‌​​​ക്രീ​​​ന്‍ മാ​​​ര്‍​ക്കിം​​​ഗ് സം​​​വി​​​ധാ​​​നം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നും എ​​​ന്‍.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ന്‍ എം​​​പി പ​​​റ​​​ഞ്ഞു.

Kerala

ശബരിമലയിലെ താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ള്‍ അ​​​ന്വേ​​​ഷി​​​ക്ക​​​ണം


കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല മ​​​ണ്ഡ​​​ല- മ​​​ക​​​ര​​​വി​​​ള​​​ക്ക് കാ​​​ല​​​ത്ത് താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​ര്‍ ന​​​ട​​​ത്തി​​​യ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ളി​​​ല്‍ വി​​​ശ​​​ദ​​​ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് ചീ​​​ഫ് വി​​​ജി​​​ല​​​ന്‍സ് ആ​​​ന്‍ഡ് സെ​​​ക്യൂ​​​രി​​​റ്റി ഓ​​​ഫീ​​​സ​​​ര്‍ 2025-26 സീ​​​സ​​​ണി​​​ലെ സാ​​​മ്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നാ​​​ണു നി​​​ര്‍ദേ​​​ശം.

സ​​​ന്നി​​​ധാ​​​ന​​​ത്തെ താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രും സ്ഥി​​​രം ജീ​​​വ​​​ന​​​ക്കാ​​​രും സാ​​​മ്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യെ​​​ന്ന ശ​​​ബ​​​രി​​​മ​​​ല സ്‌​​​പെ​​​ഷ​​​ല്‍ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ റി​​​പ്പോ​​​ര്‍ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി. ​​​രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

ന​​​വം​​​ബ​​​ര്‍ 17 മു​​​ത​​​ല്‍ സ​​​ന്നി​​​ധാ​​​ന​​​ത്തെ ബാ​​​ങ്കു​​​ക​​​ളി​​​ലും പോ​​​സ്റ്റ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ന​​​ട​​​ന്ന നി​​​ക്ഷേ​​​പ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ജി​​​ല​​​ന്‍സ് വി​​​ഭാ​​​ഗം ര​​​ഹ​​​സ്യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

Kerala

ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്താ​ലും പ​ങ്കാ​ളി​ത്തം എ​ന്താ​ണെ​ന്നു പ​റ​യ​ണം: വി.​ഡി. സ​തീ​ശ​ന്‍

കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ല്‍ ആ​​​​രു കു​​​​റ്റം ചെ​​​​യ്താ​​​​ലും നി​​​​യ​​​​മ​​​​ത്തി​​​​നു മു​​​​ന്നി​​​​ല്‍ കൊ​​​​ണ്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍. കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ള്‍ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട​​​​ണ​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണു പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നു​​​​ള്ള​​​​ത്.

എ​​​​ന്നാ​​​​ല്‍, ഈ ​​​​കേ​​​​സി​​​​ല്‍ എ​​​​സ്‌​​​​ഐ​​​​ടി​​​​ക്കു​​​മേ​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് സ​​​​മ്മ​​​​ര്‍​ദം ചെ​​​​ലു​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്നും ത​​​​ന്ത്രി ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രെ പ്ര​​​​തി​​​​ക​​​​ളാ​​​​ക്കി​​​​യ​​​​തി​​​​ല്‍ കൃ​​​​ത്യ​​​​മാ​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ല്‍​കാ​​​​ന്‍ അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​ത്തി​​​​നു ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

മ​​​​ന്ത്രി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്താ​​​​ലും ത​​​​ന്ത്രി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്താ​​​​ലും പ​​​​ങ്കാ​​​​ളി​​​​ത്തം എ​​​​ന്താ​​​​ണെ​​​​ന്നു പ​​​​റ​​​​യ​​​​ണം. മു​​​​ന്‍ ദേ​​​​വ​​​​സ്വം പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​പ്പോ​​​​ള്‍ അ​​​​തു പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. നാ​​​​ളെ മു​​​​ന്‍ മ​​​​ന്ത്രി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്താ​​​​ലും എ​​​​ന്തി​​​​നാ​​​​ണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​തെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണം.

അ​​​​ന്വേ​​​​ഷ​​​​ണം സു​​​​താ​​​​ര്യ​​​​മാ​​​​ക​​​​ണ​​​​മെ​​​​ന്നും നി​​​​യ​​​​മം അ​​​​തി​​​​ന്‍റെ വ​​​​ഴി​​​​ക്കു പോ​​​​ക​​​​ണ​​​​മെ​​​​ന്നും സ​​​​തീ​​​​ശ​​​​ന്‍ പ​​​​റ​​​​ഞ്ഞു. കൊ​​​​ച്ചി മേ​​​​യ​​​​ര്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ല​​​​ത്തീ​​​​ന്‍ സ​​​​ഭ ഇ​​​​ട​​​​പെ​​​​ട്ടു എ​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള വാ​​​​ര്‍​ത്ത​​​​ക​​​​ള്‍ അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​ണ്. ല​​​​ത്തീ​​​​ന്‍ സ​​​​ഭ ഒ​​​​രി​​​​ക്ക​​​​ലും അ​​​​ത്ത​​​​രം ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍ ഉ​​​​ന്ന​​​​യി​​​​ച്ചി​​​​ട്ടി​​​​ല്ല. കെ​​​​പി​​​​സി​​​​സി കൃ​​​​ത്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ച്ചാ​​​​ണ് മേ​​​​യ​​​​റെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഇ​​​​ത്ത​​​​രം വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളെ അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യി വി​​​​വാ​​​​ദ​​​​ത്തി​​​​ലേ​​​​ക്കു വ​​​​ലി​​​​ച്ചി​​​​ഴ​​​​യ്ക്ക​​​​രു​​​​ത്. മേ​​​​യ​​​​ര്‍ ആ ​​​​സ​​​​മു​​​​ദാ​​​​യാം​​​ഗ​​​മ​​​​ല്ലെ​​​​ന്നും ഈ ​​​​വി​​​​വാ​​​​ദ​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യം ഇ​​​​ല്ലെ​​​​ന്നും സ​​​​തീ​​​​ശ​​​​ന്‍ പ​​​​റ​​​​ഞ്ഞു

Latest News

Corehub Up